"മോശം കവിതകൾ എഴുതുക എന്നത് കവികളുടെ അവകാശമാണ്" മോശം കവിതകൾ കൂടുതലായി എഴുതിക്കൊണ്ടിരിക്കുന്ന കവി പറഞ്ഞു.
"അതെ. മോശം കവിതകൾ എഴുതുക എന്നത് കവികളുടെ അവകാശം തന്നെ" മറ്റു കവികൾ ഏറ്റുപിടിച്ചു.
കവിതാപുസ്തകം വിലകൊടുത്തു വാങ്ങിയ ആൾ പറഞ്ഞു: "ഈ കവിതകൾ എല്ലാം മോശമാണല്ലോ! കാശും സമയവും പോയത് മിച്ചം"
തങ്ങളുടെ അവകാശ സംരക്ഷണത്തിനായി കവികൾ സംഘടിച്ചു. അവർ വായനക്കാരോട് പറഞ്ഞു: "മോശം കവിത എഴുതാനുള്ള ഞങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്തവകാശം?"
ഉത്തരാധുനിക നിരൂപകൻ എഴുതി ― "ആരും മോശം കവിതകൾ എഴുതുന്നില്ല, കവികൾ അവരുടെ അവകാശം സംരക്ഷിക്കുന്നേ ഉള്ളൂ"